തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്‍റെ ആശങ്കകൾ പരിഗണിക്കാതെ കേന്ദ്രം കേരളത്തെ അവഹേളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. ഇത് കേരളത്തോടുള്ള അനീതിയാണ്. ഈ നയം മാറ്റണമെന്നും കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്‍റെ പാർട്ടിയായ ഭാരത് ധർമ ജനസേനയുടെ കൂപ്പുകൈ ചിഹ്നം കോൺഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തോട് സമാനമാണ്. അതിനാൽ ബി.ഡി.ജെ.എസിന് ഈ ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും സുധീരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റുമാരെ മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഭാരവാഹി സ്ഥാനങ്ങളിൽ പത്തു വർഷമായി തുടരുന്നവരെ പുന:സംഘടനയിൽ മാറ്റും. പ്രവർത്തനക്ഷമമല്ലാത്ത ഡി.സി.സി ഭരവാഹികളെ മാറ്റുന്ന കാര്യവും പുന:സംഘടനയിൽ പരിഗണിക്കും. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്നും സുധീരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.