ബി.ജെ.പിയിലും തീവ്രവാദികള്‍ –അല്‍ഫോണ്‍സ് കണ്ണന്താനം


മലപ്പുറം: എല്ലാ പാര്‍ട്ടികളിലുമുള്ളതുപോലെ തീവ്രവാദികള്‍ ബി.ജെ.പിയിലുമുണ്ടെന്നും അവരാണ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്നും ബി.ജെ.പി ദേശീയ എക്സി. അംഗം അല്‍ഫോണ്‍സ് കണ്ണന്താനം. കേരള ഹൗസിലേക്ക് പൊലീസ് കയറിയത് തെറ്റാണ്. ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍െറ അഭിപ്രായമല്ല തനിക്കുള്ളതെന്നും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് എല്‍.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായും മുസ്ലിംലീഗുമായും സഖ്യത്തിലാണ്. എ.കെ. ആന്‍റണിയുടെ ആശിര്‍വാദത്തോടെയാണ് കൂട്ടുകച്ചവടം.  എന്‍ട്രന്‍സ് കമീഷണറായിരിക്കെ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എന്‍. സൂപ്പി അനധികൃതമായി വിദ്യാര്‍ഥിക്ക് പ്രവേശം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മതിച്ചില്ല. പിന്നീട് എ.കെ. ആന്‍റണി ലീഗിന്‍െറ ആവശ്യത്തിന് അനുകൂല നിലപാടെടുക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനെതിരെ തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.