ഫറോക്കിൽ റീപോളിങ് തുടങ്ങി

ഫറോക്ക്: ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 35ാം വാര്‍ഡ് കോതാര്‍തോടില്‍ റീപോളിങ് തുടങ്ങി. യു.ഡി.എഫിനും എൽ.ഡി.എഫിനും 18വ ീതവും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ച മുനിസിപ്പാലിറ്റിയിൽ 35ാം വാര്‍ഡിലെ ഫലം നിർണായകമാണ്. ഈ വാർഡിൽ നിന്നും ജയിക്കുന്ന മുന്നണിക്കായിരിക്കും മുനിസിപ്പാലിറ്റിയിലെ ഭരണം ലഭിക്കുക. കരുവന്‍തിരുത്തി കോതാര്‍തോട് തര്‍ബിയത്തുല്‍ ഉലൂം മദ്റസയിലാണ് പോളിങ് നടക്കുന്നത്. 1,150 വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തേണ്ടത്. രാത്രി ഏഴു മണിക്ക് ഫറോക്ക് മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.

വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസം മെഷീൻ തകരാറിലായതിനെ തുടര്‍ന്ന് പുതിയ യന്ത്രത്തിലായിരുന്നു പോളിങ് നടത്തിയത്. എന്നാല്‍, വോട്ടെണ്ണുന്ന ദിവസം ഇത് പ്രവര്‍ത്തിക്കാത്തതിനാൽ വോട്ടെണ്ണാനായില്ല.  സാങ്കേതിക വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും ഫലം അറിയാന്‍ കഴിയാത്തതിനെ തുടർന്ന് റീപോളിങ്ങിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള വാര്‍ഡില്‍ മാറ്റിസ്ഥാപിച്ച വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിയപ്പോള്‍ 19 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി മൊയ്തിൻ കോയ മുന്നിട്ടുനില്‍ക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.