കാലിക്കറ്റ് വി.സി: ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി

കോഴിക്കോട്: ഡോ. മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് വി.സിയായി നിയമിച്ചതുവഴി ഗവര്‍ണര്‍ നടപ്പാക്കിയത് മുസ്ലിം ലീഗിന്‍െറ കച്ചവടതാല്‍പര്യമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. വി.സിമാരുടെ പാനലില്‍ അധികയോഗ്യതയുള്ള രണ്ടുപേരെ തഴഞ്ഞാണ് മുഹമ്മദ് ബഷീറിനെ വി.സിയാക്കിയത്. കാലിക്കറ്റ്, അലീഗഢ് സര്‍വകലാശാലയല്ളെന്ന് ഓര്‍ക്കണം. വി.സി നിയമനത്തിന് യു.ജി.സി നിര്‍ദേശിച്ച മാനദണ്ഡങ്ങളൊന്നും ഗവര്‍ണര്‍ പരിഗണിച്ചില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവം കേരളത്തിലത്തെിയ ഉടനെ വി.സിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഗവര്‍ണര്‍ മുസ്ലിം ലീഗിന്‍െറ കച്ചവടതാല്‍പര്യം മാത്രമാണ് പരിഗണിച്ചത്.ഇത് നിര്‍ഭാഗ്യകരവും ആശങ്കജനകവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.