ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാനസര്‍ക്കാറിന് നോട്ടീസയച്ചു. മൂന്നു കാര്യങ്ങള്‍ കമീഷന്‍ നോട്ടീസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഒന്ന്, കൊല്ലം ജില്ലാഭരണകൂടം അനുമതിനിഷേധിച്ചിട്ടും കമ്പവെടിക്കെട്ട് മത്സരവുമായി മുന്നോട്ടുപോവുകയാണ് ദേവസ്വം അധികൃതര്‍ ചെയ്തത്. രണ്ട്, ക്ഷേത്ര അധികൃതരുടെ ഈ നടപടി വഴി നൂറുകണക്കിനാളുകളുടെ ജീവന്‍ അപകടത്തിലായി. മൂന്ന്, ഇത്തരമൊരു ഗുരുതരമായ ലംഘനം നടന്നിട്ടും ജില്ലാ ഭരണകൂടം നിശ്ശബ്ദ കാഴ്ചക്കാരായി നിന്നു. 

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് ചീഫ് സെക്രട്ടറി നാലാഴ്ചക്കകം കമീഷനെ അറിയിക്കണം.  കലക്ടര്‍, പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്കും റിട്ട. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ കമീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.