പരവൂർ വെടിക്കെട്ടപകടം: അനാഥരായ സഹോദരങ്ങളെ സർക്കാർ സംരക്ഷിക്കും

തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മരിച്ചവരിൽ 13 പേരെയാണ് ഇനി തിരിച്ചറിയാനുള്ളത്. 1039 പേരെ ഇതുവരെ ചികിൽസിച്ചു. 27 പേരുടെ നില ഗുരുതരമാണ്. അച്ഛനും അമ്മയും മരിച്ച കുട്ടികളായ കൃഷ്ണ, കിഷോർ എന്നീ സഹോദരങ്ങളുടെ  സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ വേണ്ട നടപടിയെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കൊല്ലം മെഡിസിറ്റിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചർക്കും ചികിത്സ സൗജന്യമാണ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ കൈയില്‍ നിന്ന് പണം ഈടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ ദുരന്തത്തില്‍പ്പെട്ടവരാണെന്ന് ആശുപത്രികളെ അറിയിക്കാത്തതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. സ്വകാര്യ ആശുപത്രികൾ ഇടാക്കിയ പണം തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പരവൂർ ദുരന്തത്തിൽ കേരളത്തിന്‍റെ ദുഃഖത്തിൽ പങ്കുചേർന്നവർക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പൊതുജനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേതാക്കളും അവസരത്തിനൊത്ത് ഉയര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും അവരെല്ലാം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും സഹായത്തിന് മുഖ്യമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.