വര്‍ക്കല: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് കമ്പക്കെട്ടാശാന്‍ കൃഷ്ണന്‍ കുട്ടിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ചെറുന്നിയൂര്‍ വലയന്‍െറകുഴിയില്‍ വാടയില്‍ വീട്ടിലാണ് തിങ്കളാഴ്ച രാത്രിയില്‍ വര്‍ക്കല പൊലീസ് പരിശോധന നടത്തിയത്.
അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് കിലോ വെടിമരുന്ന്, അലുമിനിയം പൗഡര്‍, 20 കിലോ വെടിമരുന്ന് നിറച്ച വലിയ ഗുണ്ടുകള്‍, അഞ്ച് മീറ്റര്‍ വെടിമരുന്ന് നിറച്ച തിരി, അഞ്ച് മീറ്റര്‍ പനയോലപ്പടക്കം, 10 ചാക്കുകളാക്കി സൂക്ഷിച്ചിരുന്ന പൂത്തിരി, മത്താപ്പു, തറച്ചക്രം എന്നിവയാണ് കണ്ടെടുത്തത്.
പൊലീസത്തെുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ വീടും സമീപത്തെ മകള്‍ സുജാതയുടെ വീടും പൂട്ടിയനിലയിലായിരുന്നു. ഇവരും അടുത്ത ബന്ധുക്കളും ഒളിവിലാണെന്നാണ് വിവരം.
കണ്ടെടുത്ത സ്ഫോടക വസ്തുക്കളും മറ്റും വീട്ടിനുള്ളില്‍ പൊലീസ ബന്തവസ്സില്‍ സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളത്തുനിന്ന് വിദഗ്ധ സംഘം എത്തിയശേഷം നിര്‍വീര്യമാക്കും. അനധികൃതമായി കരിമരുന്നും ഗുണ്ടുകളും സൂക്ഷിച്ചതിന് കൃഷ്ണന്‍കുട്ടിക്കും മകള്‍ക്കുമെതിരെ കേസെടുത്തു. പരവൂരില്‍ മത്സരക്കമ്പം നടത്താന്‍ കരാറെടുത്തവരില്‍ ഒരാളാണ് കൃഷ്ണന്‍കുട്ടി.
ഇയാളുടെ വാഹനത്തിന്‍െറ ഡ്രൈവര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചിരുന്നു. കൃഷ്ണന്‍കുട്ടിയും മരിച്ചെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിയുടെ പേരിലാണ് എക്സ്പ്ളോസിവ് ലൈസന്‍സുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.