പാമോലിന്‍ കേസ്: വിജിലന്‍സ് പുന:പരിശോധനാ ഹരജി നല്‍കാനൊരുങ്ങുന്നു

തിരുവനന്തപുരം: പാമോലിന്‍  കേസില്‍ വിജിലന്‍സ് പുന$പരിശോധനാ ഹരജി നല്‍കാനൊരുങ്ങുന്നു. മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന സക്കറിയ മാത്യു എന്നിവരെ കേസില്‍നിന്ന് ഒഴിവാക്കിയ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹരജി നല്‍കുക. മൂന്നുംനാലും പ്രതികളാണ് ഇവര്‍. ഇതുസംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് സ്പെഷല്‍ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തി. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  2010ല്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജികളില്‍ 2016 ഫെബ്രുവരിയിലാണ് കോടതി വിധി വന്നത്.

ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ളെന്നും അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും നിരീക്ഷിച്ച കോടതി ഇവരുവരെയും കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാലിത് കേസ് ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്. ഈ സാഹചര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് ഹൈകോടതിയെ സമീപിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദിനോട് ജേക്കബ് തോമസ് ആവശ്യപ്പെടുകയായിരുന്നു. അതില്‍ വ്യക്തത വന്നശേഷമേ തുടര്‍നടപടിയുണ്ടാവുകയുള്ളൂ.1991-92 കാലയളവില്‍ പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ 2.3 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് കേസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.