ഡി.ജി.പിയെ ‘വീഴ്ത്തി’ ചാനലുകാര്‍

കൊച്ചി: ഡി.ജി.പിയെ ശരിക്കും വീഴ്ത്തി ചാനലുകാര്‍. കൊച്ചിയില്‍ കേരള പൊലീസ് സര്‍വിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനത്തെിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച് പുറത്തുവന്ന ഡി.ജി.പിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഭീകരസംഘടന ഐ.എസില്‍ ചേരാന്‍ മലയാളികള്‍ വിദേശത്തേക്ക് കടന്നെന്ന വാര്‍ത്തകളുടെ സ്ഥിരീകരണത്തെ സംബന്ധിച്ചായിരുന്നു ചോദ്യങ്ങള്‍. പിന്നീട് കൊച്ചിയിലെ പൊലീസ് അതിക്രമങ്ങളെ കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.

എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി പറഞ്ഞ ഡി.ജി.പി കണ്‍വെന്‍ഷന്‍ സെന്‍ററിലേക്കു നടന്നുപോകുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ വീഴ്ത്തിയത്. ചാനല്‍ കാമറകളുടെയും മൈക്കിന്‍െറയും കേബ്ള്‍ വയറുകളില്‍ കാല്‍ കുടുങ്ങിയ ഡി.ജി.പി സ്റ്റെപ് കയറുന്നതിനിടെ വീണു. താങ്ങിയെടുത്ത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഡി.ജി.പിയെ പരിക്കേല്‍ക്കാതെ രക്ഷിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.