തിരുവനന്തപുരം: കരുണ എസ്റ്റേറ്റില്‍ നിന്ന് കരം പിടിക്കാനുള്ള സര്‍ക്കാറിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍.. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശമുന്നയിക്കുകയും ചെയ്തു.
കെ.പി.സി.സി യോഗത്തിലാണ് റവന്യൂ മന്ത്രിക്കെതിരെ സുധീരന്‍ കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.
രണ്ട് തവണ കത്ത് കൊടുത്തിട്ടും റവന്യൂ മന്ത്രി ഉത്തരവ് പിന്‍വലിച്ചില്ല. അതുകൊണ്ടാണ് വിമര്‍ശിക്കേണ്ടി വന്നത്. ഉത്തരവ് പിന്‍വലിക്കുന്നതാണ് നല്ലതെന്നും പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിമാരെ നിലക്കു നിര്‍ത്താന്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലും സര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ സുധീരന്‍ ആഞ്ഞടിച്ചിരുന്നു. ഇതേതുടര്‍ന്ന് സുധീരനെതിരെ പരാതിയുമായി എ,ഐ ഗ്രൂപുകള്‍ രംഗത്തത്തെുകയും ചെയ്തു. എന്നാല്‍, തന്‍റെ പഴയ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കരുണ എസ്റ്റേറ്റിനു കരമടക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ളെന്നു ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.