വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാറിനെ വി.എസ് അപകീര്‍ത്തിപ്പെടുത്തുന്നു –മുഖ്യമന്ത്രി

തിരുവനന്തപുരം: കേട്ട വസ്തുതകള്‍പോലും മറച്ചുവെച്ച് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ശ്രമമാണ് ജിഷയുടെ മാതാവിനെ അദ്ദേഹം സന്ദര്‍ശിച്ചപ്പോഴുള്ള വിഡിയോ ദൃശ്യത്തിലൂടെ വെളിവാക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേരളം മുഴുവന്‍ ജിഷയുടെ കുടുംബത്തിന്‍െറ ദു$ഖത്തിനൊപ്പം ചേരുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ധാര്‍മികതക്ക് ചേര്‍ന്നതാണോയെന്നും ഫേസ്ബുക് പോസ്റ്റില്‍ ഉമ്മന്‍ ചാണ്ടി ചോദിച്ചു. ദുരന്തം ഉണ്ടാകുന്നതിനുമുമ്പും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചിട്ടുണ്ട്. നാല് ലക്ഷത്തിലേറെ രൂപയുടെ സഹായം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. വി.എസിനോട് എം.എല്‍.എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ മാതാവ് പറഞ്ഞ പരാതികള്‍ എന്താണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സന്ദര്‍ശനസമയം ആശ്വാസവാക്കുകള്‍ക്കായി പ്രതിപക്ഷനേതാവ് ബുദ്ധിമുട്ടിയത് എന്തുകൊണ്ടാണെന്ന് വിഡിയോയില്‍ വ്യക്തമാണ്. ഇതിലൂടെ ജനം മനസ്സിലാക്കിയ കാര്യങ്ങളായിരുന്നു അദ്ദേഹം  ജനങ്ങളോടും മാധ്യമങ്ങളോടും പറയേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയലാഭത്തിന് സര്‍ക്കാറിനെ വിമര്‍ശിക്കാനാണ് ശ്രമിച്ചത്.  ജിഷയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടത്തെി അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.