പാമോയില്‍ കേസ്: സുപ്രീംകോടതി നിലപാട് ഉമ്മന്‍ചാണ്ടിക്ക് നേരെ -കോടിയേരി

തിരുവനന്തപുരം:  പാമോലിൻ കേസിൽ വിചാരണ തുടരാനുള്ള സുപ്രീംകോടതി ഉത്തരവ് ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് വിരല്‍ചൂണ്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മന്‍ചാണ്ടി ആരോപണ വിധേയനായിരിക്കുന്നത് ഈ കേസിലാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന രണ്ട് സന്ദര്‍ഭങ്ങളിലും ഈ കേസ് പിന്‍വലിക്കാന്‍ വേണ്ടി തീരുമാനിച്ചിരുന്നു. കോടതി അനുമതി നല്‍കാത്തതുകൊണ്ടാണ് ഇപ്പോഴും ആ കേസ് തുടരുന്നത്. ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ പറ്റില്ലെന്നും കേസിന്റെ വിചാരണ നടക്കട്ടേയെന്നുമാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. യു.ഡി.എഫിന്റെ അഴിമതിയുടെ മറ്റൊരു മുഖമാണ് പാമോയില്‍ അഴിമതി. പാമോയില്‍ അഴിമതി വളരെ പ്രസക്തമാണെന്ന് സുപ്രീംകോടതിയുടെ ഇന്നത്തെ പരാമര്‍ശത്തോടെ വ്യക്തമായിരിക്കയാണെന്നും കോടിയേരി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.