ആദൂര്‍: വിരല്‍കെട്ട് പൊട്ടിച്ച് ശബ്ദമുണ്ടാക്കിയ വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. ആദൂര്‍ മഞ്ഞംപാറയിലെ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അജ്മല്‍ റോഷനെ (14)യാണ് ചൂരല്‍ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ക്ളാസ് നടക്കുന്നതിനിടെ അജ്മല്‍ കൈവിരല്‍കെട്ട് പൊട്ടിച്ച് ശബ്ദമുണ്ടാക്കിയിരുന്നതായി പറയുന്നു. ശബ്ദംകേട്ട് ക്ഷുഭിതനായ അധ്യാപകന്‍ ഖാലിദ്, കുട്ടിയെ ചൂരല്‍ വടികൊണ്ടടിക്കുകയായിരുന്നു.
സ്കൂള്‍വിട്ട് വീട്ടിലത്തെുമ്പോഴേക്കും കുട്ടിയുടെ കൈമുഴുവന്‍ ചൂരലടികൊണ്ട് പൊട്ടിവീര്‍ത്തിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന്‍ ഖാലിദിനെതിരെ പൊലീസ് കേസെടുത്തു. അധ്യാപകനെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടതായി മാനേജ്മെന്‍റ് അറിയിച്ചു. ഖാലിദ് ഒളിവിലാണെന്നും സ്റ്റേഷനില്‍ നിന്നും ജാമ്യത്തിന് വകുപ്പില്ളെന്നും എസ്.ഐ സതേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.