കാലടി(എറണാകുളം): തെരുവുനായ്ക്കളെ കൊന്ന കേസില്‍ കാലടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുളള 17 അംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി ഇവരെ വിട്ടയച്ചു. റോജി എം.ജോണ്‍ എം.എല്‍.എ എത്തിയാണ് ഇവരെ ജാമ്യത്തിലിറക്കിയത്.
അതേസമയം, നായ്ക്കളെ കൊന്നരീതി വിവാദമായതിനത്തെുടര്‍ന്ന് കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് വെറ്ററിനറി സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്‍െറ റിപ്പോര്‍ട്ട് പൊലീസിന് ലഭ്യമായിട്ടില്ല. ഇത് രാസപരിശോധനക്കായി അയച്ചിരിക്കുകയാണ്.
നായ്ക്കളെ കൊന്ന് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മൃഗസ്നേഹികള്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. തെരുവുനായ് ഉന്മൂലനസംഘത്തിന്‍െറ സഹായത്തോടെ 30 നായ്ക്കളെയാണ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പിടികൂടി കൊന്നത്. കാലില്‍ തൂക്കി നിലത്തടിച്ചും ചാക്കിലിട്ട് നിലത്തടിച്ചുമെല്ലാമാണ് കൊന്നതെന്നായിരുന്നു ആരോപണം. നായ്ക്കളുടെ ജഡത്തിനുമുന്നില്‍ പഞ്ചായത്തംഗങ്ങള്‍ നിരന്നുനിന്ന് ചിത്രമെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.