റോഡ് സുരക്ഷാ അതോറിറ്റി: 100 കോടിയുടെ അഴിമതിയെന്ന പരാതി അന്വേഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയില്‍ കൊടിയ അഴിമതിയാണെന്ന പരാതി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അന്വേഷിക്കുന്നു. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ അതോറിറ്റിയില്‍ 100കോടിയുടെ അഴിമതി നടന്നതായാണ് വിജിലന്‍സിന് പരാതി ലഭിച്ചത്. സമഗ്ര അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് എസ്.പി ആര്‍. സുകേശനോട് ആവശ്യപ്പെട്ടു.

അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരും ബന്ധുക്കളും ബിനാമികളും ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് പരാതിയില്‍ പറയുന്നു. മോട്ടോര്‍ വാഹനവകുപ്പ്, കെല്‍ട്രോണ്‍, നാറ്റ്പാക് എന്നീ ഏജന്‍സികള്‍ വഴി ചെലവാക്കിയ 50 കോടി രൂപക്ക് കണക്കുകളോ, ബില്ലുകളോ അതോറിറ്റിയില്‍ ഇല്ല. ഇതുവരെ ഓഡിറ്റ് വിഭാഗം സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയില്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഗതാഗത കമീഷണറുടെ നിര്‍ദേശപ്രകാരം നടന്ന പരിശോധനയില്‍ വന്‍അഴിമതിയും ക്രമക്കേടുകളും കണ്ടത്തെിയിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

അതോറിറ്റി റോഡ് സുരക്ഷാ നടപടികള്‍ക്കായി വാഹന ഉപയോക്താക്കളില്‍നിന്ന് സെസ്, പിഴ ഇനങ്ങളില്‍ ഈടാക്കിയ 130 കോടിയുടെ വിനിയോഗത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ആരോപണമുണ്ട്. റോഡ് സുരക്ഷാ വാരാചരണത്തിന്‍െറ പേരില്‍ 40 ലക്ഷം രൂപ  ചെലവാക്കിയതിന്‍െറ രേഖകള്‍ അതോറിറ്റിയില്‍ ഇല്ളെന്നും പരാതിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.