പിടികൂടിയത് ഒരു ലോറി നിറയെ പുകയില ഉൽപന്നങ്ങൾ; മുത്തങ്ങ ചെക്ക്പോസ്റ്റിൽ ഒന്നരക്കോടിയുടെ പാൻമസാല വേട്ട

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തിയ 3600 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ കോയമ്പത്തൂർ പൊള്ളാച്ചി അണ്ണാമലൈ താലൂക്കിൽ ഒ.എസ്.പി നഗറിൽ എൻ. കനകരാജിനെ (47) കസ്റ്റഡിയിലെടുത്തു.

പഞ്ചസാര ചാക്കുകൾക്കിടയിൽ 246 ചാക്കുകളിലായാണ് പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ബിടുതിയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് വിൽപനക്കായി കടത്തി കൊണ്ടു പോവുകയായിരുന്നു പുകയില ഉൽപന്നങ്ങൾ. പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ വിപണിയിൽ ഒന്നര കോടിയോളം വില മതിക്കുന്നതാണ്.

ഉത്തര മേഖല ജോയിന്‍റ് എക്സൈസ് കമീഷണർ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ലത്തീഫ് കെ.എം. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം, ബാബു ആർ.സി എന്നിവർ പങ്കെടുത്തു. പ്രതിയെയും തൊണ്ടിമുതലും തുടർ നടപടിക്കായി ബത്തേരി പൊലീസിന് കൈമാറി.

ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. 

Tags:    
News Summary - 3600 kg of prohibited tobacco products were seized at Muthanga Excise check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.