കോട്ടക്കൽ (മലപ്പുറം): പൊലീസിെൻറയും ആരോഗ്യ വകുപ്പിെൻറയും കണ്ണുവെട്ടിച്ച് തമിഴ്നാട്ടിലേക്ക് യാത്രതിരിച് ച തഞ്ചാവൂർ സ്വദേശികളായ ദമ്പതികളടക്കമുള്ളവരെ തിരിച്ച് താമസ സ്ഥലത്തെത്തിച്ചു. കോട്ടക്കൽ സ്‌റ്റേഷൻ പരിധിയിലെ എ ടരിക്കോട് ഞാറത്തടത്താണ് സംഭവം. ബുധനാഴ്ച രാവിലെ ഏഴിനാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. രണ്ട് സ്ത്രീകളും പുരുഷനും യുവാവുമടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
പാതയിലൂടെ ഇവർ നടന്നുപോകുന്നത് കണ്ടവർ ജില്ല കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ഇവർ എടരിക്കോട് ഞാറത്തടത്തിൽനിന്ന് യാത്ര തിരിച്ചെന്ന വിവരം കോട്ടക്കൽ പൊലീസിനും ലഭിച്ചിരുന്നു. തുടർ അന്വേഷണത്തിലാണ് മലപ്പുറം കൂട്ടിലങ്ങാടിയിൽനിന്ന് ഇവരെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ 108 ആംബുലൻസിലെ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥർ ഇവരെ വിശദ പരിശോധന നടത്തി മറ്റു രോഗങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു.
ശേഷം താമസസ്ഥലത്തേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. കൂട്ടത്തിലുള്ള സ്ത്രീക്ക് കണ്ണിന് കാഴ്ച കുറവുണ്ടായിരുന്നുവെന്നും നാട്ടിലെത്തി ചിദംബരം ആശുപത്രിയിൽ ചികിത്സ നടത്താൻ പോവുകയായിരുന്നുവെന്നുമാണ് സംഘം പൊലീസിന് നൽകിയ വിവരം. നാലുപേരുടേയും മേൽവിലാസവും മറ്റും ശേഖരിച്ച ശേഷം പൊലീസ് മടങ്ങി. എ.എസ്.ഐ രചീന്ദ്രൻ, സീനിയർ സി.പി.ഒ കൈലാസ് എന്നിവരാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.