ലീഗ്, സമസ്ത വിവാദം: രണ്ടും രണ്ടുവഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് -അബ്ദുസമദ് പൂക്കോട്ടൂർ

മലപ്പുറം: മു​സ്​​ലിം ലീ​ഗ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എം.എ സലാമിന്റെ പ്രസ്താവനയ്ക്ക് ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചുവെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വഷളാക്കാനാകില്ല. എല്ലാ വിഷയങ്ങളും രമ്യമായി പരിഹരിക്കും. രണ്ടും രണ്ട് വഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കലും തെരഞ്ഞെടുപ്പുമാണ്.

സമൂഹത്തിൽ ചർച്ചക്ക് വക വെക്കുന്ന പ്രസ്താവന ആര് നടത്തുമ്പോഴും ശ്രദ്ധ പുലർത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. അത്തരത്തിലുള്ള പ്രസ്താവന വ്യാഖ്യാനിച്ച് പർവതീകരിക്കുന്നതും ശരിയല്ല. സമസ്ത പോഷക സംഘടന നേതാക്കൾ കത്ത് നൽകിയത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ത​ട്ടം വി​വാ​ദ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ‘മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ൺ​കാ​ൾ കി​ട്ടി​യാ​ൽ എ​ല്ലാ​മാ​യെ​ന്ന്​ ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളും ന​മ്മു​ടെ സ​മു​ദാ​യ​ത്തി​ലു​ണ്ട്. ഇ​വരുടെ പാ​ർ​ട്ടി​യോ​ടു​ള്ള സ​മീ​പ​ന​മെ​ന്താ​ണെ​ന്ന്​ അ​വ​ർ പ​റ​യ​ണം’ എ​ന്ന പി.​എം.​എ. സ​ലാ​മി​ന്‍റെ പ​രാ​മ​ർ​ശം സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഇ​ത്​ സ​മ​സ്ത അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ജി​ഫ്​​രി ത​ങ്ങ​ളെ​ക്കു​റി​ച്ചാ​ണെ​ന്ന്​ സ​മ​സ്ത നേ​താ​ക്ക​ൾ ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കും ദേശീയ ജനറൽ സെക്രട്ടറി പി.​െക. കുഞ്ഞാലിക്കുട്ടിക്കും ന​ൽ​കിയ പ​രാ​തിയിൽ ചൂണ്ടിക്കാട്ടി.

കൂടാതെ ധ​ർ​മ​ട​ത്ത്​ സു​പ്ര​ഭാ​തം പ​ത്ര​ത്തെ ഇ​ക​ഴ്ത്തി മുസ്‍ലിം ലീഗ് സംസ്ഥാന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ക​ല്ലാ​യി നടത്തിയ പ്രസഗവും ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.

തുടർന്ന്, പി.​എം.​എ. സ​ലാ​മി​നും ​ക​ല്ലാ​യി​ക്കുമെതി​രെ​ സ​മ​സ്ത നേ​താ​ക്ക​ൾ ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്കും ദേശീയ ജനറൽ സെക്രട്ടറി പി.​െക. കുഞ്ഞാലിക്കുട്ടിക്കും പ​രാ​തി ന​ൽ​കി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യെ​യും ആ​ദ​ര​ണീ​യ​രാ​യ ഉ​സ്താ​ദു​മാ​രെ​യും സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളെ​യും പൊ​തു​വേ​ദി​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ലീ​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ൾ പ​രി​ഹ​സി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​താ​യി പരാതിയിൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​സ്.​വൈ.​എ​സ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ കോ​യ ത​ങ്ങ​ൾ, ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ക്കോ​ട്​ മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി, എ​സ്.​വൈ.​എ​സ്​ സം​സ്ഥാ​ന വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഹ​മീ​ദ്​ ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, സ​മ​സ്ത എം​പ്ലോ​യീ​സ്​ അ​സോ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ മു​ണ്ടു​പാ​റ തു​ട​ങ്ങി 21 ​നേ​താ​ക്ക​ൾ ഒ​പ്പി​ട്ടാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

സ​മ​സ്ത ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ദ്ഹു റ​സൂ​ൽ സം​ഗ​മം മ​ട്ടാ​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​സ്​​ലാ​മി​നെ താ​റ​ടി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ക​യാ​ണ്.

സലാമിന് മറുപടിയുമായി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ രംഗത്തെത്തിയിരുന്നു. ‘സ​ർ​ക്കാ​റു​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് സ​മ​സ്ത സ്വീ​ക​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ങ്ങ​ൾ അ​വ​രു​മാ​യി സം​സാ​രി​ക്കും. ചി​ല​പ്പോ​ൾ ഫോ​ണി​ൽ പ​റ​യും അ​ല്ലെ​ങ്കി​ൽ നേ​രി​ൽ പോ​യി കാ​ണും. അ​തൊ​ക്കെ ആ​ക്ഷേ​പ​മാ​യി പ​റ​യു​ന്ന​ത് ശ​രി​യ​ല്ല​’ -ത​ങ്ങ​ൾ വ്യക്തമാക്കി.

Tags:    
News Summary - Abdussamad Pookotoor about league samastha relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.