ഈങ്ങാപ്പുഴ (കോഴിക്കോട്): കുടുംബാംഗങ്ങളോടൊപ്പം കുളത്തില്‍ കുളിക്കുകയായിരുന്ന വിദ്യര്‍ത്ഥിനി മുങ്ങിമരിച്ചു. കാക്കവയല്‍ കരികുളം കണ്ടത്തുംതൊടുകയില്‍ (പാലാഴി) ഫിലിപ്പിെൻറ മകള്‍ മരിയ ഫിലിപ്പാണ് (19) വീടിനോട് ചേർന്നുള്ള കുളത്തിൽ മുങ്ങിമരിച്ചത്. കൈതപ്പൊയില്‍ ലിസ കോളേജിൽ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഫിലിപ്പും കുടുംബവും കുളത്തില്‍ നീന്തിക്കുളിക്കുന്നതിനിടെയാണ് മുങ്ങിത്താഴ്ന്നത്. സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും 25 അടി ആഴമുള്ള കുളത്തിലേയ്ക്ക് താഴ്ന്ന് പോയി.
40 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമള്ള കുളത്തില്‍ കുടുംബാംഗങ്ങള്‍ സ്ഥിരമായി നീന്തിക്കുളിക്കാറുള്ളതാണ്. മുക്കത്ത് നിന്ന് അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാതാവ്: തിരുവമ്പാടി പുരയിടത്തില്‍ കുടുംബാഗമായ മോളി. സഹോദരങ്ങള്‍: ഡോ. സിറിയക്, ജോസഫ്, എലിസബത്ത്. കാക്കവയലിെയ പാലാഴി ഡയറിഫാം ഉടമയാണ് പിതാവ് ഫിലിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.