പൊലീസിന്‍റെ മാന്യതക്ക് ചേരാത്ത നടപടി: ഐ.ജി ലക്ഷ്മണക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരിൽ ഐ.ജി ലക്ഷ്മണക്കെതിരെ എതിരെ നടപടി ഉണ്ടായേക്കും. ഡി.ജി.പി അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി. പോലീസിന്‍റെ മാന്യതക്ക് ചേരാത്ത നടപടിയാണ് ഐ.ജി ലക്ഷ്മണയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ തുടക്കം മുതല്‍ ആരോപണ വിധേയനായിരുന്നു ഐ.ജി ലക്ഷ്മണ. ഐ.ജി ലക്ഷ്മണയും മോണ്‍സണ്‍നുമായുള്ള ബന്ധത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാർ പുറത്ത് വിട്ടിരുന്നു. പരാതിക്കാര്‍ക്ക് മുന്നില്‍ ഇരുന്ന് ഐ.ജിയെ വിളിക്കുന്ന മോന്‍സണിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആയിരുന്നു പുറത്ത് വന്നത്.

മോണ്‍സണ്‍ മാവുങ്കലുമായി ഐ.ജി ലക്ഷ്മണക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. ഐ.ജി ലക്ഷ്മണയെ സസ്‌പെന്‍ഡ്‌ ചെയ്യാനുള്ള ശിപാര്‍ശയില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. 

Tags:    
News Summary - Action will be taken against IG Laxmana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.