കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ രണ്ടും ആറും പ്രതികളായ കൊരട്ടി തിരുമുടിക്കുന്ന് പാവതുശ്ശേരിയില് മാര്ട്ടിന് ആൻറണി (24), തിരുവല്ല പെരിങ്ങര പഴയനിലത്തില്‍ പ്രദീപ് (23) എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
പ്രതികള്‍ ചെയ്തത് ഗൗരവതരമായ കുറ്റമാണ്. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും നടിയെ സിനിമാ ചിത്രീകരണ സ്ഥലങ്ങളില്‍ചെന്ന് ശല്യം ചെയ്യാനും സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്കാന് കഴിയില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.