ഗ്രോ വാസു ഉൾപ്പെടെയുള്ളവർക്കെതിരെ യു.എ.പി.എ ചുമത്താൻ പൊലീസ് ആവശ്യപ്പെട്ടു -ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഗ്രോ വാസു ഉൾപ്പെടെയുള്ളവരുടെ പേരിൽ യു.എ.പി.എ ചുമത്തണമെന്ന് പെ ാലീസ് ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനെയും താഹയെയും മോചിപ്പിക്കണമെന്നാവശ്യ പ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സാംസ്കാരിക പ്രതിരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീ സിന്‍റെ ആവശ്യം താൻ അനുവദിച്ചില്ല. ഗ്രോ വാസു അടക്കമുള്ളമുള്ളവർ മാവോവാദി പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച ്ച് യോഗങ്ങൾ നടത്തിയിട്ടുണ്ട്. അതിന് യു.എ.പി.എ ചുമത്താനാവില്ല. ധിക്കാരവും അഹങ്കാരവുമുള്ള മുഖ്യമന്ത്രി അലന്‍റെയ ും താഹയുടെയും പേരിൽ യു.എ.പി.എ ചുമത്തിയതിനാലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. യു.എ.പി.എ ചുമത്തിയതിന് മുഖ്യമന്ത്രി നിയമ സഭയിൽ തെളിവ് വ്യക്തമാക്കിയിട്ടില്ല. ഏതെങ്കിലും ആക്ഷനിൽ അലനും താഹയും പങ്കെടുത്തതായി പൊലിസ് പറയുന്നില്ല. മാവ ോവാദി ലഘുലേഖ കൈവശം വെച്ചതിന്‍റെ പേരിൽ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ല. ഇതൊരു മനുഷ്യാവകാശ പ്രശ്നമാണ്. ഇതേ അഭിപ്രായമാണ് കാനം രാജേന്ദ്രനും പറഞ്ഞത്.
ഏഴ് മാവോവാദികളെയാണ് ഈ സർക്കാർ വെടിവെച്ചു കൊന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് കോയമ്പത്തൂരിൽവെച്ച് രൂപേഷിനെയും ഷൈനയേയും പിടിച്ചത്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നു. അട്ടപ്പാടിയിൽ കീഴടങ്ങാൻ തയാറായ മണിവാസവം അടക്കം നാലുപേരെ വെടിവെച്ച് കൊന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും. വയനാട്ടിൽ ജലീലിനെ മുതുകത്ത് വെടിവെച്ചാണ് കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക പ്രതിരോധ പരിപാടി എഴുത്തുകാരൻ സക്കറിയ ഉദ്ഘാടനം ചെയ്തു. കുട്ടികളെ ബലികൊടുത്തതിൽ സി.പി.എമ്മിന്‍റെ റോളെന്താണെന്ന് സക്കറിയ ചോദിച്ചു. അമിത് ഷാക്കും മോദിക്കും ഈ കുട്ടികളെ സി.പി.എമ്മാണ് വിറ്റത്. മദനിയെ ജയിലിൽ അടച്ചതുപോലെയാണ് 19 വയസുകാരനെ അകത്തിട്ടത്. ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന് ഇവരുടെ കൈപിടിക്കാൻ പോലുംകഴിഞ്ഞില്ല. പൊലീസിന്‍റെയും എൻ.ഐ.എയുടെയും സ്ഥാപിത താൽപര്യങ്ങളാണ് പ്രവർത്തിച്ചത്. ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

അവശേഷിക്കുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയായ സി.പി.എം ഒറ്റുകാരുടെ പാർട്ടിയാകരുതെന്ന് ബി.ആർപി. ഭാസ്കർ ഓർമ്മിപ്പിച്ചു. അലനോടും താഹയോടും ചെയ്തത് ഹീനമായ നടപടിയാണ്. ഒരാൾ കുറ്റം ചെയ്തിരിക്കണമെന്നില്ല, അയാൾക്ക് തെറ്റായ ഒരു പേരുണ്ടായാൽ മതി എന്നുള്ള നിലയിലേക്ക് യു.പി മാത്രമല്ല കേരളവും നീങ്ങിക്കൊണ്ടിരിക്കുകയാണ്. യുപിയിൽ നടന്നത് കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.കെ മുനീർ, പി.ടി തോമസ്, ബി. രാജീവന്‍, ജോയ് മാത്യു, ഡോ.ജെ. ദേവിക, കെ. അജിത, സാവിത്രി രാജീവന്‍, ആര്‍. അജയന്‍, സി.ആര്‍ നീലകണ്ഠൻ എന്നിവർ സംസാരിച്ചു.

കാ​ര​ണ​ങ്ങ​ൾ ദു​രൂ​ഹം -സ​ക്ക​റി​യ

തി​രു​വ​ന​ന്ത​പു​രം: കൊ​ല​ക്കു​റ്റ​ത്തി​ന് ജ​യി​ലി​ൽ കി​ട​ക്കു​ന്ന സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ക്കു​ന്ന സി.​പി.​എം അ​ല​നെ​യും താ​ഹ​യെ​യും ത​ള്ളി​പ്പ​റ​ഞ്ഞ​തി​​െൻറ കാ​ര​ണ​ങ്ങ​ൾ ദു​രൂ​ഹ​മാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ.

ചെ​റു​പ്പ​ക്കാ​ർ​ക്ക് നേ​രെ ഇ​ത്ര കി​രാ​ത​മാ​യ ആ​ക്ര​മ​ണം 10-40 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. കേ​ര​ള പൊ​ലീ​സി​ൽ വ​ലി​യൊ​രു കൂ​ട്ട​മാ​ളു​ക​ൾ വ​ർ​ഗീ​യ​ത​യു​ടെ പി​ടി​യി​ലാ​ണ്. ത​​െൻറ ക​ഴു​ത്തി​നു​പി​ടി​ച്ച ഡി.​വൈ.​എ​ഫ്‌.​ഐ​ക്ക് ആ ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ര​ണ്ട്​ കു​ട്ടി​ക​ളു​ടെ കൈ​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​െ​ല്ല​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - alan thaha samskarika prathirodham-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.