അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെ കാണിക്കാമോ? -സബിത

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത് തിയെന്ന പി. ജയരാജന്‍റെ പ്രസ്താവനക്കെതിരെ അമ്മ സബിത. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോ എന്ന് സബിത ഫേസ്ബുക്കിലൂടെ ചോദിച്ചു.

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്.എഫ്.ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും എസ്.എഫ്.ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ‍? -സബിത ചോദിക്കുന്നു.

എന്നാൽ, പിന്നീട്​ സബിത മഠത്തിൽ തൻെറ ഫേസ്​ബുക്ക്​ പോസ്​റ്റ്​ പിൻവലിച്ചു.

Tags:    
News Summary - alan's mother against p jayarajan-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.