ഫറോക്ക്: അമാന ടയോട്ട ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായിരുന്ന ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സറീന മൻസിലിൽ വി.പി.കെ അബ്ദുല്ല ഹാജി (80) നിര്യാതനായി. വി.പി.കെ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനാണ്.
ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ സ്ഥാപക ചെയർമാനായി പ്രവർത്തിച്ചിരുന്നു. സോസിൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സാഫി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1995-ൽ ഖത്തർ ഐഡിയൽ സിറ്റിസൺ അംഗീകാരം നൽകിയും 2004 ൽ നെഹ്റു പീസ് ഫൗണ്ടേഷൻ നെഹ്റു അവാർഡ് നൽകിയും ആദരിച്ചിട്ടുണ്ട്.
ഭാര്യ: ഇ.കെ.പി. സുഹറാബി. മക്കൾ: ഇ.കെ.പി. അബ്ദുല്ലത്തിഫ്, ഇ.കെ.പി. അബ്ദുൽ ജലീൽ, ഇ.കെ.പി. ഖാലിദ്, ഇ.കെ.പി. അബ്ദുൽ ജബ്ബാർ, ഇ.കെ.പി ഹിഷാം, ഇ.കെ.പി. ഹാഷിം, സാജിദ, ഹാരിഫ, ജമീല, ഷറീന, ഷാഹിദ, സബീന, (എല്ലാവരും വി.പി.കെ. മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാർ). മരുമക്കൾ: ഷാനവാസ്, ഫൈസൽ, ഖലീൽ, നിസാർ, സുഹൈൽ, ഷിഹാസ്, ഫൗസിയ, ജസീല, സുനിറ, ജീന, ഷാലിമ, സൽമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.