പുനലൂർ: സമൂഹമാധ്യമത്തിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്തതിന് പിടിയിലായ തെന്മല ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ അമൃതാലയത്തിൽ അമർനാഥ് ബൈജു സംഘ്പരിവാർ സംഘടനകളുടെ സൈബർ തൊഴിലാളി. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുടെ വളർച്ചക്ക് വിത്തുപാകിയവരിൽ പ്രധാനിയാണ് അമർനാഥിെൻറ പിതാവ് ബൈജു.
ആർ.എസ്.എസിെൻറ പ്രധാന പ്രവർത്തകനായിരുന്ന ബൈജുവിലൂടെയാണ് മകനും ഇതിൽ എത്തിപ്പെട്ടത്. ബി.ജെ.പിയിലും ഇരുവരും സജീവമായി പ്രവർത്തിച്ചിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ബി.ജെ.പിയുടെ സൈബർ കാര്യങ്ങൾ നിർവഹിച്ചിരുന്നത് പ്രധാനമായും അമർനാഥാണെന്ന് അറിയുന്നു. ആർ.എസ്.എസ് ശാഖയിലെ പ്രധാന പരിശീലകരായും ഇരുവരും നേരത്തേ പ്രവർത്തിച്ചു.
ഇടക്കാലത്ത് ബൈജുവും മകനും ആർ.എസ്.എസുമായി തെറ്റിപ്പിരിഞ്ഞു. തുടർന്ന് അമർനാഥ് ശിവസേനയിൽ അംഗമായി ജില്ലാ ഭാരവാഹിയുമായി. ഇടക്കാലത്ത് ബൈജു ഗൾഫിലും കുറേക്കാലം ജോലിക്ക് പോയിരുന്നു. നാട്ടിൽ വലിയ ബന്ധങ്ങളില്ലാത്ത അമർനാഥ് സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രാദേശികമായുള്ള പല വാട്സ്ആപ് ഗ്രൂപ്പുകളിലും പതിവായി പോസ്റ്റിടുമായിരുന്നു.
എന്നാൽ, വിവാദമായ ഹർത്താൽ പോസ്റ്റിെൻറ പേരിലോ അല്ലാതയോ തെന്മല പൊലീസ് അമർനാഥിനെതിരെ കേസുകളൊന്നും എടുത്തിട്ടില്ലെന്ന് എസ്.െഎ പറഞ്ഞു. അതേസമയം, പൊലീസിലെ മറ്റ് ഏജൻസികൾ അമർനാഥിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.