തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കാനിടയായ സാഹചര്യം ഇപ്പോഴും അജ്ഞാതം. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നെയ്യാറ്റിൻകര കണ്ണറവിള സ്വദേശിക്ക് രോഗം ബാധിച്ചത് ലഹരി ഉപയോഗമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. പൊടിരൂപത്തിലുള്ള ലഹരിവസ്തുക്കള്‍ വെള്ളത്തില്‍ ചേര്‍ത്ത് മൂക്കിലേക്ക് വലിച്ചുകയറ്റിയതുകൊണ്ടാവാമെന്നാണ് കണ്ടെത്തല്‍. കുളത്തിലെ വെള്ളം ലഹരി ഉപയോഗത്തിന് ഉപയോഗിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു.
എന്നാൽ പേരൂര്‍ക്കട, മണ്ണാമ്മൂല സ്വദേശിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലവില്‍ രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
നെയ്യാറ്റിന്‍കരയിലെ കാവിന്‍കുളം ക്ലോറിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം. കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നെയ്യാറ്റിന്‍കര കാവിന്‍കുളത്തിലെ വെള്ളത്തില്‍ ലഹരി ചേര്‍ത്ത് പപ്പായ തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായാണ് ആരോഗ്യവിഭാഗം വെളിപ്പെടുത്തുന്നത്. ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇവര്‍ക്ക് തലവേദന, കഴുത്തിന് പിന്നില്‍ വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ നട്ടെല്ലിലെ സ്രവസാമ്പിളുകള്‍ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രോഗികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോഗ്യമന്ത്രി വീണാജോർജിന് കത്ത് നല്കി. ചികിത്സക്കാവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
വിവിധ ജില്ലകളില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യം ഏറെ ആശങ്കാജനകമാണ്. മരണനിരക്ക് കൂടുതലുള്ള ഈ രോഗം പടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കോഴിക്കോട് ഉള്‍പ്പെടെ ജില്ലകളില്‍ കഴിഞ്ഞ മാസങ്ങളില്‍ ഈ രോഗം പിടിപെട്ട് കുട്ടികള്‍ മരിച്ചിരുന്നു.
ഇപ്പോള്‍ രോഗം തിരുവനന്തപുരം ജില്ലയിലും ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആറോളം പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും 39 പേര് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുമാണെന്നുമാണ് വിവരം. രോഗം ബാധിച്ച നെയ്യാറ്റിന്‍കര സ്വദേശി ജൂലൈ 23ന് മരിച്ചു. മുങ്ങിക്കുളിക്കുമ്പോള്‍ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്ടീരിയ തലച്ചോറില്‍ എത്തുന്നതാണ് രോഗകാരണമെന്നതാണ് പൊതുധാരണയെങ്കിലും പേരൂര്‍ക്കട സ്വദേശി നിജിത് കുളത്തിലോ നദിയിലോ കുളിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എങ്കില്‍ ഈ രോഗം എങ്ങനെയൊക്കെ വരാമെന്നതുകൂടി പഠനവിധേയമാക്കണം. രോഗത്തിന്റെ കാരണങ്ങള്‍ കാണ്ടെത്തി എല്ലാ ജില്ലകളിലും അടിയന്തര ബോധവത്കരണം നടത്താനും അടിയന്തര നടപടിയെടുക്കണം.
വ്യവസ്ഥാപിതമായ ചികിത്സ ലഭ്യമല്ലാത്ത ഈ രോഗത്തിന്റെ ചികിത്സക്ക് വന്‍ തുക െചലവഴിക്കേണ്ടിവരുന്നുണ്ട്. ഇത് കുടുംബങ്ങളെതന്നെ പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തില്‍ ചികിത്സക്കാവശ്യമായ മരുന്ന് അടിയന്തരമായി ലഭ്യമാക്കി ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.