അമൃത ടിവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: അമൃത ടിവി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ വഴുതക്കാട് അമൃത ടിവി ആസ്ഥാനത്ത് എത്തിച്ച ശേഷം കൊച്ചിയിലേക്ക് കൊണ്ടു പോയി.

സൂര്യ ടിവിയിലൂടെ ദൃശ്യ മാധ്യമ രംഗത്തെത്തിയ സന്തോഷ്‌, അഞ്ചു വർഷം മുമ്പാണ് അമൃത ടിവി വാർത്താ വിഭാഗത്തിലെത്തിയത്. കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻ നായർ- വത്സല ദമ്പതികളുടെ മകനാണ്. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർഥി ഹരികൃഷ്ണൻ, നാലാം ക്ലാസ് വിദ്യാർഥിനി പാർവതി എന്നിവരാണ് മക്കൾ. സുധീഷ് ഏക സഹോദരൻ. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.

നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സന്തോഷ് ബാലകൃഷ്ണന്‍റെ വിയോഗം തീർത്തും അപ്രതീക്ഷിതമാണ്. സൂര്യ ടിവിയിലൂടെ ദൃശ്യ മാധ്യമ രംഗത്തെത്തിയ സന്തോഷ് ഊർജ്ജസ്വലമായ ഇടപെടലിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയനായി. സന്തോഷ് ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Amrita TV Deputy News Editor Santhosh Balakrishnan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.