ആര്യാടൻ ഷൗക്കത്തിന്‍റെ വിലക്ക് തുടരും; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന് കെ.പി.സി.സി.

മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്റെ ഫ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന് വി​ല​ക്ക്. റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

കെ.​പി.​സി.​സി നി​ർ​ദേ​ശം ലം​ഘി​ച്ച്​ ആ​ര്യാ​ട​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് ന​വം​ബ​ർ മൂ​ന്നി​ന്​​ ഫ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് ഷൗ​ക്ക​ത്തി​ന് പാ​ര്‍ട്ടി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച​ക്ക​കം അ​ച്ച​ട​ക്ക​സ​മി​തി ഇ​ക്കാ​ര്യ​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​മെ​ന്നും അ​തു​വ​രെ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും കാ​ണി​ച്ച്​ കെ.​പി.​സി.​സി ഷൗ​ക്ക​ത്തി​ന് ക​ത്ത് ന​ല്‍കി​യി​രു​ന്നു. പാ​ർ​ട്ടി വി​ല​ക്കു​ണ്ടാ​യ​തി​നാ​ല്‍ മ​ല​പ്പു​റ​ത്ത് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും പ​ങ്കെ​ടു​ത്ത സം​ഘ​ട​ന ക​ൺ​വെ​ന്‍ഷ​നി​ൽ ഷൗ​ക്ക​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഷൗ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ്ടെ​ന്നും താ​ക്കീ​ത് ന​ല്‍കി​യാ​ല്‍ മ​തി​യെ​ന്നു​മു​ള്ള അ​ച്ച​ട​ക്ക സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ട് സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച കെ.​പി.​സി.​സി​ക്ക് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് ത​ല​സ്ഥാ​ന​ത്തെ​ത്തി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​ക്കാ​ര്യ​ത്തി​ല്‍ നേ​തൃ​ത്വം തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ജി​ല്ല​യി​ലെ എ ​ഗ്രൂ​പ്​ നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലെ ക​ടു​ത്ത അ​തൃ​പ്തി ഗ്രൂ​പ് നേ​തൃ​ത്വം കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

24ന് ​കെ. സു​ധാ​ക​ര​ന്‍ ത​ല​സ്ഥാ​ന​ത്ത്​ എ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഷൗ​ക്ക​ത്തി​നെ​തി​രാ​യ അ​ച്ച​ട​ക്ക സ​മി​തി റി​പ്പോ​ര്‍ട്ടി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

Tags:    
News Summary - Aryadan Shoukath ban will continue; KPCC not to participate in Palestine solidarity rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.