ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പങ്കെടുക്കാത്തത് ചർച്ചയാകുന്നു. നേരത്തെ, മന്ത്രിക്ക് മേലുള്ള പ്രീതി ഗവർണർ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാകുന്നത്. ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വിശദീകരണം. വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ എന്നിവർ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കായി വിവിധ ജില്ലകളിലായതിനാൽ മറ്റു മന്ത്രിമാരും പങ്കെടുത്തില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഗവർണറുടെ അസാധാരണ നടപടി. ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതുകയായിരുന്നു. നിയമന അധികാരി എന്നനിലയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. കേരള സര്‍വ്വകലാശാലയിലെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.