കോതമംഗലം: വനാതിർത്തി കടന്നെത്തിയ കുട്ടിയാന കിണറ്റിൽവീണു. പൂയംകുട്ടി വനത്തിൽനി ന്ന് എത്തിയ 10 മാസം പ്രായമായ പിടിയാനക്കുട്ടിയാണ് വ്യാഴാഴ്ച പുലർച്ച കിണറ്റിൽവീണത്. പുഴ കടന്നെത്തിയ ആനക്കൂട്ടത്തിനൊപ്പം വന്ന കുട്ടിയാനയാണ് വടക്കേ മണികണ്ഠൻചാലിൽ തോൽകുടി സുദർശെൻറ കിണറ്റിൽവീണത്. സമീപത്തെ തെങ്ങ്, റബർ, കവുങ്ങ് തുടങ്ങിയവ ആനക്കൂട്ടം നശിപ്പിച്ചു. കുട്ടിയാന കിണറിൽ വീണതോടെ നേരം പുലരുവോളം കിണറിനുചുറ്റും കാവൽനിന്ന ആനക്കൂട്ടം പുലർച്ച ആളുകൾ എത്തിയതോടെ വനത്തിലേക്ക് മടങ്ങി പുഴക്ക് മറുകരയിൽ നിലയുറപ്പിച്ചു.
വിവരം അറിയിച്ചതിനെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് ഓഫിസർ എസ്. രാജെൻറ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന് സമാന്തര വഴിയുണ്ടാക്കി ആനക്കുട്ടിയെ കരക്കെത്തിച്ചു. എന്നാൽ, കാട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ ആനക്കുട്ടി കാഴ്ചക്കാരുടെ ഇടയിലേക്ക് ഓടിക്കയറി. നാട്ടുകാരും വനപാലകരും ചേർന്ന് വനത്തിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പരിഭ്രാന്തിയിലായ ആനക്കുട്ടി ഇതിനിടെ ആഴംകുറഞ്ഞ മറ്റൊരു കിണറിൽ വീണു. ആളുകൾ അരികിടിച്ചും കല്ലുകളിട്ടും ആഴം കുറച്ച് കിണറിലിറങ്ങി കരക്ക് കയറ്റിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.