മൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയുടെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വാദം കേൾക്കും. ചോദ്യം ചെയ്യാൻ നാലുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസിെൻറ ആവശ്യം. നവംബർ 18ന് ആശുപത്രിയിൽ വെച്ചാണ് വിജിലൻസ് ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇബ്രാഹീംകുഞ്ഞിന് ഗുരുതര ആേരാഗ്യപ്രശ്നങ്ങളുള്ളതായാണ് ഇന്നലെ കോടതിയിൽ സമർപ്പിച്ച വൈദ്യപരിശോധന റിപ്പോർട്ട്. അേദ്ദഹത്തെ കസ്റ്റഡിയിൽ വിടാവുന്ന സ്ഥിതിയല്ലെന്ന് കോടതി വാക്കാൽ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ഭാഗം മാത്രമാണ് ഇന്നലെ കോടതിയിൽ വായിച്ചത്. അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര അർബുദം ബാധിച്ച അദ്ദേഹം ഡോ. വി.പി. ഗംഗാധരെൻറ ചികിത്സയിലാണ്. ഏപ്രിൽ നാലുമുതൽ ഈ മാസം 14 വരെ 33 തവണ ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചു. കീമോതെറപ്പി ചെയ്യുന്നുണ്ട്. രോഗം മൂലം പ്ലാസ്മ സെൽ വർധിക്കുന്നതിലൂടെ അസ്ഥികൾക്ക് ബലം കുറഞ്ഞ് ഒടിയും. കഴുത്തിലെ അസ്ഥിക്ക് ഇപ്പോൾതന്നെ ഒടിവുണ്ട്. കൈക്ക് ശേഷിക്കുറവുണ്ട്.
പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദമുള്ളതിനാൽ ഡോക്ടർമാരുടെ സേവനം എപ്പോഴും ആവശ്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും വേറെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അണുബാധക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.