തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഐ.ജിക്ക് നിർദേശം നൽകിയെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടില്ല.
അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐ.ജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ഐ.ജിക്കാണ് അന്വേഷണത്തിെൻറ ഏകോപന ചുമതല. അദ്ദേഹം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ട സാഹചര്യമില്ല. താന്‍ ഈ കേസ് അവലോകനം ചെയ്തിട്ടില്ല. അതേസമയം, പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ നിയമോപദേശം തേടിയതായും ഡി.ജി.പി അറിയിച്ചു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കന്യാസ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനാണ് നീക്കമെന്നായിരുന്നു ആരോപണമുയർന്നത്. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ഡി.ജി.പി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.