പാലക്കാട്: പാലക്കാട് വഖഫ് പ്രശ്നമുണ്ടെന്ന ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറിന്റെയുംബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെയും വാദം തള്ളി എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ. കൽപാത്തിയിൽ വഖഫ് ഭൂമിയുണ്ടെന്നതിൽ ബി.ജെ.പിയുടെ കൈയിൽ തെളിവില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്ക മാത്രമാണ് പങ്കുവെച്ചത്. ഏതൊക്കെയാണ് വഖഫ് ഭൂമി എന്ന വിവരം സംസ്ഥാന സർക്കാരാണ് പുറത്തുവിടേണ്ടതെന്നും സി. കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കല്‍പാത്തിയില്‍ അടക്കം വഖഫ് ഭൂമി ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ആരോപിച്ചത്.
അതേസമയം, പാലക്കാട്ടെ വഖഫ് ഭൂമിയെ കുറിച്ച് പറഞ്ഞവരോട് തന്നെ ചോദിക്കണമെന്ന് മന്ത്രി അബ്ദുറഹ്മാൻ വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.