ബൂത്ത്തല പ്രശ്നപരിഹാരം : ഇലക്ഷൻ കമീഷൻ സർവകക്ഷി യോഗങ്ങൾ 31 ന് പൂർത്തിയാകും

ബൂത്ത്തല പ്രശ്നപരിഹാരം : ഇലക്ഷൻ കമീഷൻ സർവകക്ഷി യോഗങ്ങൾ 31 ന് പൂർത്തിയാകും

തിരുവനന്തപുരം: രാജ്യത്തെ നിയമസഭാ മണ്ഡലങ്ങളിൽ 4,123 ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ നേതൃത്വത്തിൽ പോളിങ് ബൂത്ത് തലത്തിലുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഇലക്ഷൻ കമീഷൻ സംഘടിപ്പിച്ചുവരുന്ന രാഷ്ട്രീയ സർവകക്ഷി യോഗങ്ങൾ മാർച്ച് 31 ന് പൂർത്തിയാകും. ദേശീയ - സംസ്ഥാനതല രാഷ്ട്രീയ പാർട്ടികളുടെ സജീവ പങ്കാളിത്തത്തോടെ യോഗങ്ങൾ രാജ്യത്തുടനീളം നടന്നുവരികയാണെന്നും ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

കമീഷൻ നിർദേശപ്രകാരം 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 788 ഡിഇഒമാരെയും 36 സിഇഒമാരെയും ജില്ലാ, സംസ്ഥാന/യു.ടി തലങ്ങളിൽ തീർപ്പാകാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നുണ്ട്. 1950 ലെയും 1951ലെയും ആർ.പി ആക്റ്റ്,1960ലെ റജിസ്‌ട്രേഷൻ ഓഫ് എലക്ടർ ചട്ടങ്ങൾ, 1961ലെ കണ്ടക്ട് ഓഫ് എലക്ഷൻ ചട്ടങ്ങൾ എന്നിവയും ഇ.സി.ഐ നൽകിയ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

രാജ്യമൊട്ടാകെ നടക്കുന്ന താഴേത്തട്ടിലുള്ള ഈ ഇടപെടലിനെ രാഷ്ട്രീയ പാർട്ടികൾ സജീവമായും ആവേശത്തോടെയും സ്വീകരിച്ചിരിക്കുകയാണെന്ന് ഇലക്ഷൻ കമ്മീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.

മാർച്ച് നാലിന് ന്യൂഡൽഹിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാരുടെയും, എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളായ ഡി.ഇ.ഒമാരുടെയും ഇ.ആർ.ഒമാരുടെയും സമ്മേളനത്തിൽ ചീഫ് ഇലക്ഷൻ കമീഷ്ണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സർവകക്ഷി യോഗം സംബന്ധിച്ച തീരുമാനങ്ങളെടുത്തത്. 

Tags:    
News Summary - Booth-level problem solving: Election Commission all-party meetings to conclude on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.