ചേർത്തല: പൂച്ച കടിച്ചതിനെ തുടർന്ന് നടത്തിയ പ്രതിരോധ കുത്തിവെപ്പിൽ പതിനാലുകാരന്റെ ശരീരം തളർന്നുവെന്ന പരാതിയിൽ ബാലാവകാശ കമീഷൻ തിങ്കളാഴ്ച മൊഴിയെടുക്കും. കുട്ടിയുടെയും രക്ഷിതാക്കളുടെയും ചികിത്സിച്ച ഡോക്ടർമാരുടെ അടക്കം മൊഴിയാണ് എടുക്കുക. കുട്ടിയുടെ രക്ഷിതാക്കളോട് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താനാണ് കമീഷൻ നിർദേശം.
ചേർത്തല താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെയും ചികിത്സരേഖകൾ അടക്കം പരിശോധിക്കും. പരാതിയെ തുടർന്ന് ബാലാവകാശ കമീഷൻ അംഗം ജലജ കുട്ടിയുടെ രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് നിലവിൽ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ നിർദേശിച്ചത്.
ചേർത്തല നഗരസഭ ഇരുപതാം വാർഡിൽ കോര്യംപ്പള്ളി നികർത്തൽ പ്രദീപ്കുമാർ -അജിത ദമ്പതികളുടെ മകൻ കാർത്തിക്കാണ് (14) വാക്സിൻ എടുത്തതിനെ തുടർന്ന് എഴുന്നേൽക്കാൻ പോലും ആവാതെ ദുരിതം അനുഭവിക്കുന്നത്. മന്ത്രി പി. പ്രസാദ് കാർത്തിക്കിന്റെ വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.