കണ്ണൂർ: ജീവിതം തകർന്നെന്ന് രഗിൽ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരൻ രാഹുൽ. മറ്റൊരു പ്രണയം തകർന്ന ശേഷമായിരുന്നു മാനസെയ പരിചയപ്പെട്ടത്. മാനസ തള്ളിപ്പറഞ്ഞത് രഗിലിനെ ഏറെ വിഷമത്തിലാക്കി. കുറേ ദിവസങ്ങളായി ആേരാടും കൂടുതൽ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാൽ ബന്ധം തുടരാൻ കഴിയുമെന്നായിരുന്നു രഗിലിന്‍റെ പ്രതീക്ഷ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ തയാറായിരുന്നില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നാലു തവണ രഗിൽ മാനസയുമായി സംസാരിച്ചിരുന്നുവെന്ന് സുഹത്ത് ആദിത്യൻ പറഞ്ഞു. രഗിലിന്‍റെ ബിസിനസ് പങ്കാളി കൂടിയാണ് ആദിത്യൻ. ആദിത്യനുമൊത്താണ് ഇന്‍റീരിയർ ഡിസൈനിങ് ബിസിനസ് ആണ് നടത്തിയത്. മാനസ അവഗണിച്ചിട്ടും അവന് പിന്തിരിയാൻ കഴിഞ്ഞില്ല. അവളെ മറക്കാൻ കഴിയില്ലെന്ന് അവൻ പറയുമായിരുന്നു. എന്തുെകാണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നും പറഞ്ഞു. മാനസ നിരന്തരം അവഗണിച്ചതോടെയാണ് രഗിലിന് പകയായി മാറിയതെന്നും ആദിത്യൻ പറയുന്നു.
രഗിൽ കൊച്ചിയിലേക്ക് പോയത് ബിസിനസ് ആവശ്യങ്ങൾക്കെന്ന് വീട്ടുകാരെ തെറ്റിധരിപ്പിച്ചാണ്. തോക്ക് എവിടുന്ന് കിട്ടിയെന്ന് അറിയില്ല. അങ്ങനെയുള്ള ബന്ധങ്ങളൊന്നും രഗിലിന് തന്‍റെ അറിവിൽ ഇല്ലെന്നും ആദിത്യൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.