കട്ടപ്പന (ഇടുക്കി): കട്ടപ്പന ബസ് സ്റ്റാൻഡിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്‍റെ ലൈസന്‍സ് ആണ് ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൂടാതെ, ഒരാഴ്ച പ്രത്യേക പരിശീലനം നേടാനും മോട്ടോര്‍ വാഹന വകുപ്പ് നിർദേശിച്ചു. ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
ഡിസംബര്‍ ഒന്നിന് കട്ടപ്പന ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിലെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറുകയായിരുന്നു. ബസിനും സീറ്റിനുമിടയിൽ കുടുങ്ങിയ യുവാവ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും ചെയ്തു.
കുമളി ഭാഗത്തേക്കുള്ള ബസ് കാത്തിരുന്ന വിഷ്ണു എന്ന യുവാവിന് മേലേക്കാണ് ബസ് പാഞ്ഞു കയറിയത്. ബസ് പെട്ടെന്ന് തന്നെ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടം ഒഴിവായി. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
യുവാവിന് കാലിനും കൈക്കും ചെറിയ പരിക്ക് മാത്രമാണുള്ളത്. വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നു എന്നാണ് അപകടത്തിന് കാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു. വാഹനം പിന്നോട്ട് എടുത്തപ്പോൾ മുന്നോട്ടേക്കുള്ള ഗിയർ വീഴുകയായിരുന്നു എന്നും വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.