കോഴിക്കോട്: അർബുദത്തിനോട് നിരന്തരം പോരാടുേമ്പാഴും നിരവധിപേർക്ക് പ്രചോദനമായ 27കാരൻ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്‍ററിൽ ചികിത്സയിലായിരുന്നു നന്ദു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
അർബുദം ശ്വാസകോശത്തെയും പിടിമുറുക്കിയതോടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു അതിജീവനം കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന നന്ദു നിരവധിപേർക്ക് പ്രത്യാശയും ആത്മവിശ്വാസവും പകർന്നുനൽകിയിരുന്നു. രോഗത്തിന്‍റെ ഓരോ ഘട്ടങ്ങളും നന്ദു നിറഞ്ഞ പുഞ്ചിയോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അർബുദ അതിജീവന സന്ദേശങ്ങൾ നന്ദു നിരന്തരം പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.