തിരുവനന്തപുരം: ഇടതു മുന്നണിയിൽ രണ്ടും മൂന്നും സ്ഥാനക്കാരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാ പാർട്ടികൾക്കും തുല്യ പരിഗണനയാണ്. സംഖ്യാശാസ്ത്രം നോക്കിയാൽ കാര്യങ്ങൾ ബോധ്യമാകും. കേരളാ കോൺഗ്രസ് എമ്മിന് കൂടുതൽ പരിഗണന നൽകിയെന്ന അഭിപ്രായമില്ലെന്നും കാനം വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിലെ വൈകാരിക പ്രശ്നങ്ങൾ സ്വാഭാവികമാണ്. ചടയമംഗലം, നാട്ടിക മണ്ഡലങ്ങളിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങൾ അതിജീവിക്കുമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.