വിദ്വേഷ പ്രചാരണം: ഷാജൻ സ്കറിയക്കെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വീഡിയോയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. കുമരകം പൊലീസാണ് കേസെടുത്തത്.

കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വീഡിയോ യൂട്യൂബിൽ കഴിഞ്ഞ ദിവസം അപലോഡ് ചെയ്തിരുന്നു. ഇതിലെ ചില പരാമർശങ്ങൾ മതവിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, കവി.എച്ച്.പി സംസ്ഥാന അധ്യക്ഷ കെയപി ശശികല തുടങ്ങിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ, ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൾ അസീസ്, എ.ഐ.വൈ.എ.എഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുൺ എന്നിവരാണ് പരാതി നൽകിയത്. 

Tags:    
News Summary - Case against Shajan Skaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.