വാളയാർ കേസിൽ ഡമ്മി പരീക്ഷണത്തിന് ഒരുങ്ങി സി.ബി.ഐ

പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നു. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പഴയ വീട്ടിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുന്നത്. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നത്. ഇന്ന് ഉച്ചയോടെയാണ് ഡമ്മി പരീക്ഷണം തുടങ്ങിയത്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. ജനുവരി 2 ന് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും സി.ബി.ഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകിയിരുന്നു.

ഹൈകോടതി നിർദ്ദേശിച്ചത് പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. ബലാത്സംഗം, പോക്സോ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് സി.ബി.ഐ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്. കേസില്‍ മൂന്ന് പ്രതികളാണ് നിലവിൽ ജയിലിലുള്ളത്. നിലവിൽ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തിൽ നിന്നും കേസിന്‍റെ എല്ലാ രേഖകളും സി.ബി.ഐ സംഘം ഏറ്റെടുത്തിരുന്നു. 

Tags:    
News Summary - CBI ready for dummy trial in Walayar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.