ഇടുക്കി: ലോക്ഡൗണും മറ്റു നിയന്ത്രണവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ സ്കൂളുകൾ നടത്തുന്ന ഫീസ് പിരിവ് ഒഴിവാക്കണമെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ ക്ലാസുകളുടെ പേരിൽ റഗുലർ ക്ലാസുകൾക്കുള്ള ഫീസ് ഈടാക്കുന്ന മാനേജ്മെൻറുകളുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ല.
സി.ബി.എസ്.ഇ സ്കൂളുകൾ ഒന്നാം ടേമിലെ ഫീസ് ഒഴിവാക്കണമെന്നും പഠനോപകരണ വിൽപനയിൽ അമിതവില ഈടാക്കുന്നത് സംബന്ധിച്ച പരാതികൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കെ.എസ്.യു ജില്ല കമ്മിറ്റി നിവേദനം നൽകി. പ്രസിഡൻറ് ടോണി തോമസ്, സിബി ജോസഫ്, വിഷ്ണുദേവ്, അനസ് ജിമ്മി, ജയ്സൺ തോമസ്, റഹ്മാൻ ഷാജി, ഫസൽ അബ്ബാസ്, ബ്ലസൺ ബേബി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.