കയ്പമംഗലം: സൗദിയിലെ റിയാദിൽ ജോലി ചെയ്യുന്ന ചെന്ത്രാപ്പിന്നി സ്വദേശിയെക്കുറിച്ച് 33 ദിവസമായി വിവരമില്ലെന്ന് കുടുംബം. ഇതുസംബന്ധിച്ച് ഭാര്യ ഫാമിത എംബസിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശിയും റിയാദിലെ അൽമുഹൈദീബ് കമ്പനിയിലെ ജീവനക്കാരനുമായ തളിക്കുളം മുഹമ്മദിനെയാണ് (സെയ്തു -57) കാണാതായത്.
പനി ബാധിച്ച് അൽസുമൈശി ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇയാളെ േമയ് 28 മുതലാണ് കാണാതായത്. ഇക്കാര്യം റൂംമേറ്റുകളാണ് 31ന് വീട്ടുകാരെ അറിയിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കമ്പനിയിലും ആശുപത്രിയിലുമടക്കം അന്വേഷണം തുടരുകയാണ്. േമയ് 25ന് പെരുന്നാൾ ദിനത്തിലാണ് ഇദ്ദേഹം അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
മകൻ ഫഹദിനോട് പെരുന്നാൾ ആശംസ അറിയിച്ചപ്പോഴേക്കും നെറ്റ്കാൾ കട്ടായി. 27 മുതൽ കുടുംബം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. തുടർന്നാണ് 31ന് റൂം മേറ്റുകൾ ഫോൺ അറ്റൻഡ് ചെയ്ത് കാണാതായ വിവരം അറിയിച്ചത്. പ്രമേഹം വർധിച്ചതിനെ തുടർന്ന് ഓർമക്കുറവ് അനുഭവപ്പെട്ടിരുന്നതായും ആശുപത്രി വിട്ട ശേഷമാണ് കാണാതായതെന്നുമാണ് ലഭിച്ച വിവരം. ഡ്രൈവറായ മുഹമ്മദ് 30 വർഷമായി പ്രവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.