തിരുവനന്തപുരം: സംസ്ഥാനത്ത് അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറാ യി വിജയൻ. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങാനാകാത്തതാണ്. വരുമാനത്തിൽ ഗണ്യമായ ഇ ടിവുണ്ടായി. അേത സമയം അനിവാര്യമായ ചിലവുകൾ വർധിച്ചു.
ഇത്തരം സാഹചര്യത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിന ുള്ള മാർഗങ്ങളിൽ ഒന്ന് എന്ന നിലയിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ആറുദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ചുമാസത്തേക്ക് വിതരണം ചെയ്യാതെ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന് നിയമപ്രാബല്യം പോരെന്ന് ഹൈകോടതി ചൂണ്ടിക്കാണിച്ചു. ഇൗ സാഹചര്യത്തിൽ സർക്കാർ ഉത്തരവിന് നിയമപ്രാബല്യം നൽകുന്നതിന് ഹൈകോടതി ഉത്തരവിന് അനുസൃതമായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാർ എം.എൽ.എമാർ എന്നിവരുടെ അലവൻസ് അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം, ഓണറേറിയം എന്നിവയുടെ 30 ശതമാനം ഒരു വർഷത്തേക്ക് കുറവ് ചെയ്യാൻ 2020 ലെ ശമ്പളവും ബത്തയും ഭേദഗതി ഓർഡിനൻസ് വിളംബരം ചെയ്യാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. എം.എൽ.എ മാർക്ക് പ്രതിമാസം ലഭിക്കുന്ന ഓണറേറിയത്തിലും കുറവ് വരുത്തും.
കോവിഡിെൻറ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തനം. പക്ഷേ കോവിഡിെൻറ സാഹചര്യത്തിൽ അവ നടക്കില്ല. അതിനാൽ നിലവിലെ വാർഡുകൾ വെച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സർക്കാരിെൻറ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.