തിരുവനന്തപുരം: സംസ്ഥാനത്ത് മിഠായി അടക്കം ഭക്ഷ്യവസ്തുക്കൾ, ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതും തോന്നിയപോലെയെന്ന് ആക്ഷേപം. വിവിധ സ്ഥാപനങ്ങൾ വേണ്ട മുന്നൊരുക്കങ്ങളോ കരുതലോ ഇല്ലാതെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. ഇത്തരം വസ്തുതകൾ കണക്കിലെടുത്ത് മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമീഷൻ ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾ ശുചിത്വം പാലിക്കുകയും ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണമെന്നാണ് നിർദേശം.
ബഹുവർണ കടലാസുകളിലും പ്ലാസ്റ്റിക് പാക്കറ്റുകളിലും പൊതിഞ്ഞ് വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിർമാണ കമ്പനിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അതിന് വിമുഖത കാണിക്കുന്ന കമ്പനികൾക്കെതിരെയും വിതരണവും വിൽപനയും നടത്തുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം പി.പി. ശ്യാമളദേവി എന്നിവരടങ്ങിയ െബഞ്ചിേന്റതാണ് ഉത്തരവ്.
അടുത്തിടെ, ഭക്ഷ്യസുരക്ഷ വിഭാഗം സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരകമായ രാസവസ്തു കലർത്തിയ മിഠായികൾ പിടികൂടിയിരുന്നു. ഇത്തരം മിഠായികൾ വിദ്യാലയ പരിസരത്താണ് പ്രധാനമായും വിൽപന നടത്തുന്നതെന്നാണ് പറയുന്നത്. ഇതിനുപുറമെ, ലഹരി മിഠായികളുടെ വിൽപനയും നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ബാലാവകാശ കമീഷൻ ഇടപെടൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.