എടവണ്ണപ്പാറ (മലപ്പുറം): ഓമാനൂര്‍ ചെത്തുപാലത്ത് സ്കൂൾ വിദ്യാർഥിയെ കാറില്‍ തട്ടിക ്കൊണ്ടുപോകാന് ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേരെ വ ാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന 40ഓളം പേർക്കെതിരെ കേസെടുത്തു. ഓമാന ൂര്‍ സ്വദേശികളായ കണ്ണന്തൊടി ഫൈസല്‍ (43), കുന്നുമ്മല്‍ ദുല്‍ഫുഖര്‍ അലി (23), മണിപ്പാട്ടില്‍ മുഅതസ്ഖാന്‍ (23) എന്നിവര്‍ക്കെതിരെയാണ് വധശ്രമം, പൊലീസിെൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാട്ടുകാര്‍ ആക്രമിച്ച കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി സഫറുല്ല (32), വാഴക്കാട് ചീരോത്ത് റഹ്മത്ത് അലി (33) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇവരെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. െവള്ള കാറിൽ എത്തിയവർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി ഒമ്പതാം ക്ലാസ് വിദ്യാർഥി നാട്ടുകാരോട് പറയുകയായിരുന്നു. ഇതനുസരിച്ച് നാട്ടുകാർ പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ച് വാഹനം കണ്ടെത്തുകയും നമ്പർ വാഴക്കാട് പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് നിർദേശപ്രകാരം സ്റ്റേഷനിലേക്ക് വരുേമ്പാഴാണ് ഒാമാനൂരിൽവെച്ച് നാട്ടുകാർ കാർ തടഞ്ഞ് യുവാക്കളെ ആക്രമിച്ചത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
എന്നാൽ, രാത്രി പൊലീസ് ഉള്‍പ്പെെട ഉന്നതരുടെ ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടില്ലെന്ന് കുട്ടി മൊഴി നല്കി. ഓണപ്പരീക്ഷയിൽ മാർക്ക് കുറഞ്ഞത് ഭയന്ന് അവധിക്കുശേഷം സ്കൂള്‍ തുറക്കുന്ന ദിവസം ക്ലാസിൽ പോകാതിരിക്കാന്‍ വിദ്യാര്‍ഥി മെനഞ്ഞുണ്ടാക്കിയ കെട്ടുകഥയാണിതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ജോലിസ്ഥലത്തെത്തിയ തങ്ങളെ വാഴക്കാട് പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്ക് വരുകയാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും യുവാക്കള്‍ വ്യക്തമാക്കിയെങ്കിലും നാട്ടുകാർ ആക്രമിക്കുകയായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.