തി​രു​വ​ന​ന്ത​പു​രം: വെ​ൺ​മ​യു​ള്ള കു​ഞ്ഞു​ടു​പ്പി​നേ​ക്കാ​ൾ നി​ർ​മ​ല​മാ​യി​രു​ന്നു അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ൾ. ക്രി​സ്മ​സ് പാ​പ്പ തൊ​പ്പി​യും തൂ​വെ​ള്ള ഉ​ടു​പ്പു​ക​ളു​മ​ണി​ഞ്ഞ് അ​വ​ർ ഒ​രു​ങ്ങി​നി​ന്നു. വ​ർ​ണാ​ഭ​മാ​യ ഉ​ടു​പ്പു​ക​ള​ണി​ഞ്ഞ് കു​ഞ്ഞു​സു​ന്ദ​ര​ന്മാ​രും സു​ന്ദ​രി​മാ​രും അ​ണി​നി​ര​ന്ന സാ​യാ​ഹ്നം ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ പു​തി​യൊ​രു സ്വ​ർ​ഗം തീ​ർ​ത്തു. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​വേ​റി​ട്ട അ​നു​ഭ​വം.

നാ​ലു വ​യ​സ്സു​മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള കു​സൃ​തി കു​ടു​ക്ക​ക​ളു​ടെ ചി​രി​ക​ളി​ൽ അ​ലി​ഞ്ഞ് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ ആ​ണ് കേ​ക്ക്​ മു​റി​ച്ച​ത്. ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന യാ​ഷി​നും സൂ​ര്യ​കി​ര​ണി​നും പ്ര​ഗ്യാ​ൻ ച​ന്ദ്ര​ക്കും സ​മി​തി​യി​ൽ അ​വ​സാ​ന​ത്തെ ആ​ഘോ​ഷ​ദി​ന​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​ർ വ്യാ​ഴാ​ഴ്ച പ​ടി​യി​റ​ങ്ങു​ക​യാ​ണ്. യാ​ഷ് പു​തു​ച്ചേ​രി​യി​ലേ​ക്കും സൂ​ര്യ​കി​ര​ൺ ക​ണ്ണൂ​രി​ലേ​ക്കും പ്ര​ഗ്യാ​ൻ ച​ന്ദ്ര തൂ​ത്തു​ക്കു​ടി​യി​ലേ​ക്കു​മാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ കൈ​പി​ടി​ച്ച് സ​മി​തി​യി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങി​യ​ത്. മാ​ന​വും മ​റ​ഡോ​ണ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​മി​തി​യി​ൽ​നി​ന്ന്​ പോ​കും.

വൈ​ഷ്ണ​വി, മി​ന്നു, നേ​ഹ, ബ​ബി​ത, ധ്വ​നി, അ​ഭി​കാ​മി, ആ​ദി​ത്യ​ൻ, ശ്രീ​ജി​ത്ത് വൈ​ശാ​ഖ്, ആ​രോ​മ​ൽ, മാ​ന​വ്, അ​ഭി​ന​വ് തു​ട​ങ്ങി മു​തി​ർ​ന്ന ചേ​ട്ട​നും ചേ​ച്ചി​മാ​രോ​ടൊ​പ്പം അ​തു​ൽ കൃ​ഷ്ണ, അ​വ​നി​ക, ന​ന്മ, മ​യൂ​ഖ, ഡീ​ഗോ മ​റ​ഡോ​ണ, റി​യോ​ശി​ഖ, വി​ശ്വ, ശി​വാ​നി, സ​ച്ചി​ൻ തു​ട​ങ്ങി നാ​ൽ​പ​ത് ഇ​ളം പ്രാ​യ​ക്കാ​രാ​ണ് അ​മ്മ​മാ​രു​ടെ കൈ​പി​ടി​ച്ച് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച​ത്. പ​രി​പാ​ടി​ക​ളി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​ൽ. അ​രു​ൺ ഗോ​പി, ട്ര​ഷ​റ​ർ കെ. ​ജ​യ​പാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Christmas Celebration at Child Welfare Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.