ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങി മലയാളികൾ. എറണാകുളം സ്വദേശി സിദ്ധാർഥ് രാംകുമാർ നാലാം റാങ്ക് നേടിയപ്പോൾ നിരവധി പേർ പട്ടികയിൽ ഇടം പിടിച്ചു. കഴിഞ്ഞ തവണ 121ാം റാങ്കായിരുന്ന സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ ഐ.പി.എസ് പരിശീലനത്തിലാണ്. സിദ്ധാർഥിന്റെ നാലാമത്തെ സിവിൽ സർവിസ് നേട്ടമാണിത്. പിതാവ് രാംകുമാര്‍ ചിന്മയ കോളജ് റിട്ട. പ്രിന്സിപ്പിലും സഹോദരന് ആദര്‍ശ് കുമാര്‍ ഹൈകോടതിയില്‍ അഭിഭാഷകനുമാണ്.
ലഖ്നോ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടും ഡി. അനന്യ റെഡ്ഡി മൂന്നും റാങ്ക് നേടി. ഇത്തവണ ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒ.ബി.സി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശിപാർശ.
അഞ്ജിത് എ.നായര്‍ -205 (തിരുവനന്തപുരം, മലയിന്‍കീഴ്), അനഘ കെ.വിജയന് -220 (എറണാകുളം, എടക്കാട്ടുവയൽ), നെവിന് കുരുവിള തോമസ് -225 (തിരുവല്ല), പി. മഞ്ജിമ -235 (വടകര), ജേക്കബ് ജെ.പുത്തന്‍വീട്ടില്‍ -246 (തിരുവനന്തപുരം, മണ്ണന്തല), മേഘ്ന ദിനേശ് -268 (കടവന്ത്ര, കൊച്ചി), പാര്‍വതി ഗോപകുമാര്‍ -282 (അമ്പലപ്പുഴ)
ഫാത്തിമ ഷിംനാ പരവത്ത് -317 (കോഡൂര്‍, മലപ്പുറം), ടി. അഖില്‍ -331 (തിരുവനന്തപുരം, പേരൂര്‍ക്കട), ഭരത്കൃഷ്ണ പിഷാരടി -347 (തൃപ്പൂണിത്തുറ), എസ്. അമൃത -398 (കായണ്ണ, കോഴിക്കോട്), ഐസക് ജോസ് -430 (തിരുവമ്പാടി, തൃശൂർ), അക്ഷയ് ദിലീപ് -439 (തിരുവനന്തപുരം, മുട്ടട), അശ്വതി ശിവറാം -465 (സുൽത്താൻബത്തേരി), കിരണ്‍ മുരളി -468 (പെരുന്തുരുത്തി), വി. ലക്ഷ്മി മേനോന് -477 (പുറങ്ങ്, മലപ്പുറം)
അബ്ദുൽ ഫസല്‍ -507(തിരുവനന്തപുരം, കവടിയാര്‍), സ്വാതി എസ്.ബാബു -522 (തിരുവനന്തപുരം, ശാസ്തമംഗലം), ഷില്‍ജ ജോസ് -529 (അമ്പായത്തോട്, കണ്ണൂര്‍), പി. ദേവീകൃഷ്ണ -559 (തൃപ്പൂണിത്തുറ), ജെ.എസ് ഉൗര്‍മിള -561 (കൊല്ലം ചവറ), അശ്വന്ത് രാജ് -577 (മേപ്പയ്യൂർ, കോഴിക്കോട്), പി. അങ്കിത -594 (തിരുവല്ല), മൃദുല്‍ ദര്ശന് -630 (വക്കം തിരുവനന്തപുരം), അമൃത സതീപന്‍ -638 (കാട്ടൂർ, തൃശൂര്‍)
കെ. സായന്ത് -701 (തലശ്ശേരി), രാഹുല്‍ രാഘവന് -714 (ഉദുമ, കാസര്‍കോട്), അഞ്ജിത ഹ്യുബര്‍ട്ട് -726 (തെന്മല), എം. തസ്ലിം -745 (തിരൂർ, മലപ്പുറം), ടി.എസ് രോഷ്ണി -754 (മാങ്കുറിശി, പാലക്കാട്), എസ്. കൃഷ്ണകുമാർ -781 (വിയ്യൂർ, തൃശൂർ), അനുഷ ആര്.ചന്ദ്രന് -791 (കാഞ്ഞങ്ങാട്)
എസ്. സ്വാതി -827 (കോന്നി), അക്ഷയ കെ. പവിത്രന് -831 (പുളിമൂട്, തിരുവനന്തപുരം), നജ്മ എ.സലാം -839(വരവിള, കൊല്ലം), എ. റാഷിദലി -840 (നടുവണ്ണൂർ, കോഴിക്കോട്), ആർ.കെ സൂരജ് -843 (ബീരന്ത്ബയിൽ, കാസര്‍കോട്), എ.എൻ അഹ്റാസ് -852 (പോത്തന്‍കോട്, തിരുവനന്തപുരം), സച്ചിന് ആനന്ദ് -855 (മൂലമറ്റം, ഇടുക്കി), രവീണ് കെ. മനോഹരന് -888 (തിരുവല്ല), ഗോകുല്‍ കൃഷ്ണ -895 (ആമ്പല്ലൂർ, എറണാകുളം), എ.കെ. സരിഗ -922 (കൊയിലാണ്ടി, കോഴിക്കോട്) കാജല്‍ രാജു -956 (നീലേശ്വരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.