തേഞ്ഞിപ്പലം: ദേശീയപാത 66ല്‍ ചെട്ട്യാര്‍മാടിനടുത്ത് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു കണ്ടെയ്നര്‍ ലോറിയിടിച്ചു. നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശി ജയന്നനാണ് (31) പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോയത് വളാഞ്ചേരി മൂടാലിൽനിന്ന് ഹൈേവ പൊലീസ് പിടികൂടി.
ബുധാനാഴ്ച പുലര്‍ച്ച 4.30നാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പാർസലുമായി പോകുന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറിയില്‍ അതേ ദിശയില്‍ കാറുമായി പോകുന്ന നാഗലാൻഡ് രജിസ്ട്രേഷനിലുള്ള കണ്ടെയ്നര്‍ ലോറിയാണ് ഇടിച്ചത്. ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മറിഞ്ഞ ലോറിയില്‍നിന്ന് ഓയിലും ഡീസലും ദേശീയപാതയിൽ പരന്നൊഴുകി. കോഴിക്കോട് മീഞ്ചന്തയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേന റോഡില്‍ വെള്ളമൊഴിച്ചാണ് ഓയിൽ ഒഴിവാക്കിയത്. രാമനാട്ടുകരയില്‍നിന്ന് എത്തിയ ക്രെയിനിന്റെ സഹായത്തോടെ അപകടത്തിൽപെട്ട വാഹനം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.