വിവാദങ്ങൾ തിരിച്ചടിയായില്ല;​ സഹകരണ നിക്ഷേപത്തിൽ റെക്കോഡ് നേട്ടം

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ ക​രു​ത്ത് വെ​ളി​​പ്പെ​ടു​ത്തി റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ. 44 ാമ​ത് നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​ൽ ല​ക്ഷ്യ​മി​ട്ട​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്കാ​യി. 9,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് ജ​നു​വ​രി 10 മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ​യു​ള്ള കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, 23263.73 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​യ​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ൽ 20,055 കോ​ടി ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും 3208 കോ​ടി കേ​ര​ള ബാ​ങ്കു​മാ​ണ് സ​മാ​ഹ​രി​ച്ച​ത്. കൂ​ടു​ത​ൽ പു​തി​യ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച​ത്​ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളാ​ണ്. 850 കോ​ടി ല​ക്ഷ്യ​മി​ട്ട സ്ഥാ​ന​ത്ത് 4347 കോ​ടി സ​മാ​ഹ​രി​ക്കാ​ൻ കോ​ഴി​ക്കോ​ടി​നാ​യി. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ മ​ല​പ്പു​റം 2692.14 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ക​ണ്ണൂ​രി​ൽ 2569.76 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം എ​ത്തി.

നാ​ലാം സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ട് ജി​ല്ല 1398.07 കോ​ടി രൂ​പ​യും അ​ഞ്ചാം സ്ഥാ​ന​ത്ത് എ​ത്തി​യ കൊ​ല്ലം 1341.11 കോ​ടി രൂ​പ​യു​മാ​ണ് സ​മാ​ഹ​രി​ച്ച​ത്. സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്റ​ണി , ര​ജി​സ്ട്രാ​ർ ടി.​വി. സു​ഭാ​ഷ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Controversies did not backfire; record gains in cooperative investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.